ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ: വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇ പി ജയരാജന്‍

കൊച്ചി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ താന്‍ കണ്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണം ആസൂത്രിതമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ എന്ന് ഇ പി ജയരാജന്‍ വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ചു. പ്രകാശ് ജാവദേക്കറാണ് തന്നെ കാണാന്‍ വന്നത്. ജാവദേക്കര്‍ തന്നെ വന്നുകണ്ട കാര്യം പാര്‍ട്ടിയെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ശോഭാ സുരേന്ദ്രനെ ഉമ്മന്‍ ചാണ്ടി മരിച്ച സമയത്ത് വളരെ ദൂരെവച്ച് കണ്ടിട്ടുള്ളത് മാത്രമേയുള്ളൂവെന്ന് ഇ പി ജയരാജന്‍ പറയുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനാണ് താന്‍. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി നോക്കൂ. ഒരു അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയില്‍ ചേരുമോ? കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനാണ് താന്‍. അങ്ങനെയുള്ള താന്‍ ബിജെപിയില്‍ ചേരുമെന്ന് ആരെങ്കിലും കരുതുമോ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാത്ത പശ്ചാത്തലത്തില്‍ ജാവദേക്കര്‍ തന്നെ കണ്ടകാര്യം പാര്‍ട്ടിയോട് പറയേണ്ടതില്ലല്ലോ എന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കാനായി ഇ പി ജയരാജന്‍ തിരുവനന്തപുരത്തെത്തി. കണ്ണൂരില്‍ നിന്നും വിമാനമാര്‍ഗത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും ശോഭാ സുരേന്ദ്രന്റേയും ദല്ലാള്‍ നന്ദകുമാറിന്റേയും അവകാശവാദങ്ങളും വിവാദമാകുന്ന പശ്ചാത്തലത്തില്‍ ഇ പി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇന്നലെ വരെ ഇ പി ജയരാജന്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ലായിരുന്നു.

Back to top button
error: Content is protected !!