പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Muvattupuzhanews.in

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ക്കും ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്കുമായി സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാമ്പത്തിക പരാധീനത മൂലം  ഫിസിയോ തെറാപ്പി ചികിത്സ സാധ്യമാകാത്ത കുട്ടികള്‍ക്കായാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ഗ്രാന്റുകളോ ധനസഹായമോ ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണിന്റെ നേതൃത്വത്തില്‍ സ്‌കൂര്‍ പിറ്റിഎ യുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ നിരവധി കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡണ്ട് സി കെ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആലിസ് കെ എലിയാസ് മുഖ്യ പ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന മുഹമ്മദ് റാഫി, വാര്‍ഡ് അംഗം വി എച്ച് ഷഫീക്, ഹെഡ്മാസ്റ്റര്‍ വി.സി മനോജ് കുമാര്‍, പി.ടി.എ വൈസ്പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം ഹസീന അലി, അസീസ് പുഴക്കര, റിസോര്‍സ് അധ്യാപകരായ റെജി ജോസഫ്, കവിത ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിത്രം-പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച  സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു……………..

Leave a Reply

Back to top button
error: Content is protected !!