കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.ഇന്ന് വരാന്ത്യാ ലോക്ക്ഡൗൺ

 

 

മൂവാറ്റുപുഴ :കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ടിപിആര്‍ കുറവുള്ള എ ബി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി. സി മേഖലയില്‍ 25 ശതമാനം ജീവനക്കാ‍ര്‍ക്ക് ഓഫീസിലെത്താം. അതേസമയം ഡി മേഖലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഇവിടെ അവശ്യസര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കൂ. ഓഫീസില്‍ വരാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധപ്രവ‍ര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കര്‍ശനമായി നടപ്പിലാക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.ഇതില്‍ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. ജില്ലയില്‍ 20.56 ശതമാനമാണ് ടിപിആര്‍.

അതേസമയം മുന്നണി പോരാളുകളുടെ വാക്സിനേഷനില്‍ കേരളം പിന്നിലാണെന്നാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രം അവതരിപ്പിച്ച റിപ്പോര്‍ട്ട്. ദേശീയശരാശരി 91 ഉം സംസ്ഥാന ശരാശരി 74 മെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്നണി പോരാളികളില്‍ ഏകദേശം 100 ശതമാനവും ആദ്യഡോസ് വാക്സിനെടുത്തുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മാത്രമല്ല വാക്സിന്‍റെ ഒന്നാം ഡോസിന്‍റെ കാര്യത്തില്‍ ദേശീയ ശരാശരി 25.52 ആണെങ്കില്‍ സംസ്ഥാനത്ത് 35.51 ആണെന്നും പിണറായി ചൂണ്ടികാട്ടി. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ദേശിയ ശരാശരി 6.83 ആണെങ്കില്‍ കേരളത്തില്‍ 15 ശതമാനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Back to top button
error: Content is protected !!