പൂതൃക്കയിൽ രോഗപ്രതിരോധയജ്ഞത്തിന് തുടക്കമായി…

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി :പൂത്തൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി.ജൂണ്‍ 19
ശനിയാഴ്ചമുതല്‍ ജൂണ്‍ 23 ബുധനാഴ്ച വരെ നീളുന്ന അഞ്ചുദിവസത്തെ പ്രതിരോധ യജ്ഞത്തില്‍ വീടും പരിസരവും സ്ഥാപനങ്ങളും ശുചീകരിയ്ക്കുകയും ഉറവിട നശീകരണം,കുടിവെള്ളസ്രോതസ്സുകളുടെ ശുദ്ധീകരണം,എലിപ്പനിപ്രതിരോധ ഗുളികകളുടെ വിതരണം,ശാസ്ത്രീയമാലിന്യസംസ്കരണവും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം പ്രോത്സാഹനവും തുടങ്ങിയപരിപാടികളാണ് യജ്ഞത്തില്‍ ഉള്‍പ്പെടുന്നത്.
കോലഞ്ചേരി ഹരിതസസ്യമാര്‍ക്കറ്റ് ഹാളില്‍ വെച്ച് പ്രതിരോധയജ്ഞം ഉദ്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗം സംഗീതഷൈന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിനിജോയി നിര്‍വ്വഹിച്ചു.
പ്രതിരോധ ഔഷധങ്ങളുടെ വിതരണോത്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിംസിമേരിവര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.
കുടുംബശ്രീ സി.ഡി.എസ്ചെയര്‍പേഴ്സണ്‍ ലതരാജു ആരോഗ്യ സന്ദേശം നല്കി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍ മഴക്കാലരോഗങ്ങളെക്കുറിച്ച് സംസാരിച്ചു.
പ്രതിരോധ യജ്ഞം പദ്ധതി സംബന്ധിച്ച വിശദീകരണം ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
കെ കെ സജീവ് നിര്‍വ്വഹിച്ചു.
ആശപ്രവര്‍ത്തകര്‍,സാമൂഹ്യപ്രവര്‍ത്തകര്‍
സംബന്ധിച്ചു.

 

Back to top button
error: Content is protected !!