ആവോലി സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി…
ആവോലി സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി. നിയുക്ത മൂവാറ്റുപുഴ എം.എൽ മാത്യു കുഴൽനാടന് തുക കൈമാറി.ബാങ്ക് പ്രസിഡന്റ് ജോജി കുറുപ്പുമാടം,പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്,കോൺഗ്രസ് ആവോലി മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വർഗീസ് തെക്കുംപുറം, സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ബിജു ജോസ് മുള്ളംകുഴി, ലിയോ മൂലേക്കുടി, ഷിനോ മലയിൽ, ഷിൻസ് പുളിക്കായത്ത്, ഷിബു പരീക്കൻ, ബാങ്ക് സെക്രട്ടറി മാരിയറ്റ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാരായ ഷെഫാൻ വി എസ്, ബിന്ദു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.