വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രിയിലെ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ രജത ജൂബിലി ആഘോഷം

വാഴക്കുളം: മരിക്കാറായ രോഗികള്‍ക്ക് സാന്ത്വനം നല്‍കി ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രിയിലെ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിശുദ്ധ മദര്‍ തെരേസയുടെ കര്‍മ്മ മണ്ഡലവും ഇതുതന്നെയായിരുന്നെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ബേബി ജോണ്‍ മഞ്ചേരില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ ജോളി ജയിംസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.മാത്യൂസ് നമ്പേലി പാലിയേറ്റീവ് സന്ദേശം നല്‍കി.പ്രൊഫ. ജോര്‍ജ് ജയിംസ്,ഡോ.മോഹന്‍ വര്‍ഗീസ്, ഫാ.സിറിള്‍ വള്ളോംകുന്നേല്‍,മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്,ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്,, ആശുപത്രി പിആര്‍ഒ ജോസ് പുളിക്കായത്ത്, കര്‍മല ആശ്രമ ശ്രേഷ്ന്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍, ഫാ.പോള്‍ നെടുമ്പുറത്ത്, ഫാ.തോമസ് പോത്തനാമുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ
ജെയിംസ് കണ്ടത്തിക്കുടിയില്‍, വിന്‍സെന്റ് ഏറത്ത്, ജോസ് പുതിയടം, ജോസ് വെട്ടുകല്ലുംപുറത്ത്, സാബു നമ്പ്യാപറമ്പില്‍, മാത്യു ആശാരുകുടിയില്‍ ഷിബു അഗസ്റ്റിന്‍, സിസ്റ്റര്‍ ജയ്‌റോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!