മാറികയിൽ വീ​ടി​ന് തീ​പി​ടി​ച്ചു

പാലക്കുഴ: മാറികയില്‍ വീടിന് തീപിടിച്ച് അപകടം. ഇന്നലെ രാവിലെ 9:30 ഓടെ വാലന്‍പാറയില്‍ കൊല്ലന്‍കുന്നേല്‍ സുധയുടെ വീടിനാണ് തീപിടിച്ചത്. കൂത്താട്ടുകുളം ഫയര്‍ ആന്റ് റസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ തീയണച്ചു. വീട്ടിലെ മുറികള്‍ നിറയെ പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ നിറഞ്ഞ നിലയിലായിരുന്നു. സേനാംഗങ്ങള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹരിതകര്‍മ സേനയും നാട്ടുകാരും ചേര്‍ന്ന് മാലിന്യങ്ങള്‍ നീക്കി. ഉദ്യോഗസ്ഥരായ ബിജു പി. തോമസ്, ജിന്‍സ് മാത്യു, അജേഷ്, അജയ് സിംഗ്, ജിനേഷ്, സജിമോന്‍ സൈമണ്‍, ജയിംസ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

Back to top button
error: Content is protected !!