വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളം – ഉഴവൂര്‍ റോഡില്‍ അട്ടിപ്പടി ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികനായ താമരക്കാട് വെളിയത്ത് അരുണ്‍മോന്‍ ഏബ്രഹാമിനാണ് (36) പരിക്കേറ്റത്. ഉഴവൂര്‍ ഭാഗത്തുനിന്നും എത്തിയ ഇലഞ്ഞി പേന്‍മലയില്‍ ജിഷ്ണു സാബു ഓടിച്ചിരുന്ന കാര്‍ മംഗലത്തുതാഴം ഭാഗത്തുനിന്നും എത്തിയ മറ്റൊരു കാറില്‍ ഇടിച്ചുു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തുകൂടി അരുണ്‍മോന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരു കാറുകള്‍ക്കും നാശനഷ്ടമുണ്ടായെങ്കിലും കാറിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!