കറുകടം മാവിൻ ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരണപ്പെട്ടു.

 

 

മൂവാറ്റുപുഴ : കൊച്ചി -ധനുഷ് കോടി ദേശീയപാതയിലെ കറുകടം മാവിൻ ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരണപ്പെട്ടു. കുത്തുകുഴി പട്ടയത്ത്പാറ വീട്ടിൽ പി.എ ശശിയുടെ മകൻ അർജുൻ(27) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ മഴയിൽ അർജുൻ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം തെറ്റി മറിഞ്ഞതാകാമെന്നും,അജ്ഞാത വാഹനം ഇടിച്ചതുമാകാം അപകട കാരണമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുന്നു .തലയ്ക്ക് സാരമായി പരിക്കേറ്റ അർജുനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ചോറ്റാനിക്കര സ്വദേശിനിയായ ദൃശ്യയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആകുന്നുള്ളു. പോലീസിന്റെ പ്രാഥമിക നടപടികൾക്കു ശേഷം പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.മാതാവ് :ശോഭന,സഹോദരി :അഞ്‌ജലി.

Back to top button
error: Content is protected !!