സംസ്ഥാനത്ത് ഇന്നും കാറ്റിനും മഴയ്ക്കും സാധ്യത,….
മൂവാറ്റുപുഴ : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കാറ്റിനും മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം.ഞായറാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. മലയോര മേഖലയിലും മുന്നറിപ്പുണ്ട്.