കൊട്ടിക്കലാശ ദിനത്തിലും വോട്ടുറപ്പിക്കാൻ ഇടത് സ്ഥാനാർത്ഥി പി.വി.ശ്രീനിജിൻ
(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)
കോലഞ്ചേരി: കൊട്ടിക്കലാശ ദിനത്തിലും വോട്ടുറപ്പിക്കുന്നതിനുള്ള പര്യടനത്തിലായിരുന്നു ഇടത് സ്ഥാനാർത്ഥി പി.വി.ശ്രീനിജിൻ. കുന്നത്തുനാട്ടിലെ പട്ടികജാതി കോളനികളിലെ ജനജീവിതം തൊട്ടറിഞ്ഞായിരുന്നു പര്യടനം. ഇതിൻ്റെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിലെ പട്ടികജാതി കോളനികൾ സന്ദർശിച്ച് വോട്ടർമാരെ കണ്ടു. വെണ്ണിക്കുളം, മാടാലിക്കുഴി, കൊച്ചുമോളത്ത്, ഇടയാലിക്കുഴി, കക്കാട് ലക്ഷം വീട്, കരീ കാട്ടിൽ താഴം, അമ്പാട്ടു പറമ്പ്, മറ്റക്കുഴി ജെ.ബി.വില്ല, പാലത്തടം, മാനാന്തടം, അത്താണി, തൊഴുത്തുംപാട്ട്, മനക്കനിരപ്പ്, പുളിനിരപ്പ്, തിരുമല, വെട്ടിക്കൽ, കണ്യാട്ടുനിരപ്പ് എന്നീ കോളനികളാണ് സന്ദർശിച്ചത്. നേതാക്കളായ എൻ.എസ്.സജീവൻ, കെ.സി. പൗലോസ്, സി.ആർ.പ്രകാശ്, കെ.സനൽകുമാർ, കെ.എ.ജോസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.