ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി എൻ പ്രകാശ് തെരഞ്ഞെടുപ്പ് പ്രചരണവുമായി പായിപ്ര പഞ്ചായത്തിൽ
മൂവാറ്റുപുഴ : ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി എൻ പ്രകാശ് തെരഞ്ഞെടുപ്പ് പ്രചരണവുമായി പായിപ്ര പഞ്ചായത്തിൽ. പായിപ്രയിലെ വ്യാപാര കേന്ദ്രത്തിലെത്തിയ അദ്ദേഹത്തിന് തന്റെ ചിഹ്നമായ പൈനാപ്പിൾ കൊടുത്താണ് നാട്ടുകാരായ വ്യാപാരികൾ തങ്ങളുടെ
സ്നേഹം പ്രകടിപ്പിച്ചത്. വാഴക്കുളത്തെ ട്വന്റി ട്വന്റി കൺവെൻഷനിൽ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പൈനാപ്പിളിന്റെ
താങ്ങുവില ഉയർത്തുന്നതിനു ശുപാർശ ചെയ്യുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.