ദേശീയപാതയോരത്ത് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.

 

മൂവാറ്റുപുഴ : കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയോരത്ത് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇന്നലെ രാത്രിമാത്രം കടാതിയിലും വാളകം പഞ്ചായത്ത് 12-ാം വാര്‍ഡിലെ പെരുവംമൂഴി പാലത്തിനു സമീപവുമാണ് മാലിന്യം തള്ളിയത്. കഴിഞ്ഞയാഴ്ചയിലും പാതയോരത്ത് സമാന സംഭവങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ മാലിന്യം തള്ളുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക് നടക്കുന്നതിന് തടസം സൃഷ്ടിക്കുന്നതോടൊപ്പം പക്ഷികളും മറ്റു ജന്തുക്കളും മാലിന്യം വലിച്ച് കുടിവെള്ളത്തിലും മറ്റും കൊണ്ടിടുന്നത് മൂലം പ്രദേശവാസികളുടെ കുടിവെള്ളവും മലിനപ്പെടുന്നതായും പരാതിയുണ്ട്. രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം ആളൊഴിഞ്ഞ ഇടങ്ങളില്‍ നിക്ഷേപിച്ച് മടങ്ങുന്നതാണ് പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും ജനപ്രതിനിധികളും മറ്റ് പോലീസ്, ആരോഗ്യവകുപ്പ് വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെ നീക്കം ചെയ്തു. എന്നാല്‍ രാത്രിയുടെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പിടികൂടുന്നതിനായി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശശ്യം.

ഫോട്ടോ …………….
കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയോരത്ത് മാലിന്യം തള്ളിയനിലയില്‍.

Back to top button
error: Content is protected !!