കായിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും:- മന്ത്രി ഇ.പി. ജയരാജന്‍.

 

മൂവാറ്റുപുഴ: കായിക മേഖലയുടെ വളർച്ചയ്ക്ക്
സംസ്ഥാന സര്‍ക്കാര്‍
കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. മൂവാറ്റുപുഴ പി.പി. എസ്‌തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്‌റ്റേഡിയങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുകയാണെന്നും ഇത് കായിക മേഖലയിലെ വികസനത്തിന് വലിയ മാറ്റം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ റെക്കോഡിട്ട സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് സ്വാഗതം പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, എം.ജെ. ജേക്കബ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം. അബ്ദുല്‍ സലാം, ജോസ് കുര്യന്‍, നിസ അഷറഫ്, മുന്‍നഗരസഭ ചെയര്‍മാന്‍മാരായ പി.എം. ഇസ്മയില്‍, എം.എ. സഹീര്‍, മേരി ജോര്‍ജ് തോട്ടം, ഉഷ ശശീധരന്‍, മുന്‍നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ. ബാബുരാജ്, കൗണ്‍സിലര്‍മാരായ ആര്‍. രാകേഷ്, കെ.ജി. അനില്‍കുമാര്‍, കായിക അധ്യാപകന്‍ രാജു പോള്‍, ജില്ലാ ഫുട്‌ബോള്‍ ക്ലബ്ബ് മെമ്പര്‍ എല്‍ദോ ബാബു വട്ടക്കാവ് എന്നിവര്‍ സംമ്പന്ധിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്റോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനാണ് കിഫ്ബിയില്‍ നിന്നും 32.14 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ്‌കോ തയ്യാറാക്കിയ രൂപരേഖയില്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍, ബാസ്‌കറ്റ്, ടെന്നീസ്, വോളിബോള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കും. ഇതോടൊപ്പം എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്കും, ആണ്‍ കുട്ടികള്‍ക്കും, പെണ്‍ കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലും ഒരുക്കും.

ചിത്രം -മൂവാറ്റുപുഴ പി.പി. എസ്‌തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തോടനുബന്ധിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ. ഭദ്രദീപം കൊളുത്തുന്നു……………….

ചിത്രം -മൂവാറ്റുപുഴ പി.പി.എസ്‌തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തോടനുബന്ധിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ ശിലാഭലകം അനാശ്ചാദനം ചെയ്യുന്നു………….

Back to top button
error: Content is protected !!