ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി മൈത്രി ഇക്കോഷോപ്പ് ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം പഞ്ചായത്തിൽ മൈത്രി ഇക്കോഷോപ്പ് ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് കൃഷിഭവന് കീഴില്‍ ജൈവ കൃഷി പദ്ധതിയുടെ ഭാഗമായാണ് മൈത്രി ഇക്കോഷോപ്പ് ആരംഭിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അധ്യക്ഷയായി. പല്ലാരിമംഗലം കൃഷി ഓഫീസര്‍ ജാസ്മിന്‍ തോമസ് സ്വാഗതവും ഇക്കോ ഷോപ്പ് പ്രസിഡന്റ് വി.വി. മക്കാര്‍ നന്ദിയും പറഞ്ഞു. ജീവനി പച്ചക്കറി തൈവിതരണം ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് നിര്‍വ്വഹിച്ചു. പദ്ധതി വിശദീകരണം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനിതാ കുമാരിയും ട്യൂബര്‍ കിറ്റ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാ മോള്‍ ഇസ്മായിലും ബ്ലോക്ക്തല പദ്ധതി വിശദീകരണം കോതമംഗലം കൃഷി അസി. ഡയറക്ടര്‍ വി.പി. സിന്ധുവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം കല്ലുംപുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ നസിയ ഷമീര്‍, എ എ രമണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ഇനം പച്ചക്കറി തൈകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ ഇവിടെ നിന്നും ലഭ്യമാണ്.

ഫോട്ടോ: മൈത്രി ഇക്കോഷോപ്പ് ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

Back to top button
error: Content is protected !!