വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ശില്‍പ്പശാല

കോലഞ്ചേരി: വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു. എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം, ഊര്‍ജ സംരക്ഷണം, മാലിന്യം നമ്മാര്‍ജനം എന്നിവയില്‍ അവധിക്കാല വിദ്യാര്‍ത്ഥികള്‍ക്കായി റൂറല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയങ്ങളുടെ ഭാഗമായുള്ള എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം, അതിലെ ശാസ്ത്രീയത, അക്കാദമിക തലം എന്നിവയില്‍ പരിചയ സമ്പന്നത കൈവരിക്കാനാണ് ക്ലാസ് നടത്തിയത്. പിടിഎ പ്രസിഡന്റ് എം.ആര്‍. രാജീവ് ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അലക്‌സ് തോമസ്, ഹെഡ്മിസ്ട്രസ് ഷേബ എം. തങ്കച്ചന്‍, എം.പി. മനോജ്, പി.ജെ. മഞ്ജുള, അജിന്‍ കുരിയാക്കോസ്, ജോമി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!