മാ​ലി​ന്യം ത​ള്ളി​യ​ത് ക്യാമറ​യി​ൽ പ​തി​ഞ്ഞു; മാ​ലി​ന്യം വീ​ട്ടി​ലെ​ത്തി​ച്ച് പഞ്ചായത്ത്

കോതമംഗലം: ചാക്കില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയവരെ ക്യാമറയുടെ സഹായത്തോടെ പിടികൂടിയ ശേഷം നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടിലെത്തിച്ചു. ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന് സമീപത്ത് മാലിന്യം കുമിഞ്ഞു കൂടിയിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയും മാലിന്യം നീക്കി ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തുടര്‍ന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ക്യാമറയും, മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ഇതേ സ്ഥലത്ത് തന്നെ മാലിന്യം തള്ളിയത്. മാലിന്യം തള്ളിയ രണ്ടുപേരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഇവരെ പഞ്ചായത്ത് അധികൃതര്‍ തിരിച്ചറിയുകയും അവരുടെ വീടുകളില്‍ നിക്ഷേപിച്ച മാലിന്യം തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു. പ്രസിഡന്റ് ജെസി സാജുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ജീവനക്കാരും ഹരിതകര്‍മ സേനാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

 

Back to top button
error: Content is protected !!