വെയിലില്‍ ബോധരഹിതനായി കിടന്ന ആള്‍ക്ക് രക്ഷകരായി പോലീസും നാട്ടുകാരും

കോലഞ്ചേരി: നഗരത്തില്‍ സ്‌കൂള്‍ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കൊടും വെയിലില്‍ ബോധരഹിതനായി കിടന്ന ആള്‍ക്ക് രക്ഷകരായി പോലീസും നാട്ടുകാരും. ഇന്നലെ വൈകിട്ട് 3ഓടെയാണ് പത്താംമൈല്‍ സ്വദേശിയായ ആള്‍ ബോധരഹിതനായി നടപ്പാതയില്‍ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആള്‍ എണീറ്റു പോകാതിരുന്നതോടെ പുത്തന്‍കുരിശ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരനായ ജയ്‌സലും ചേര്‍ന്ന് ഇദ്ദേഹത്തെ വിളിച്ചുണര്‍ത്തി വെള്ളം നല്‍കി. സമീപത്ത് ചെരുപ്പു തുന്നുന്ന രാമന്‍ കുട ഭിത്തിയില്‍ കെട്ടിയതോടെ തണലായി. പോലീസ് ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയിലേക്കുമാറ്റി. ചൂടും നിര്‍ജലീകരണവും മൂലം അപ്പോഴേക്കും ഇയാള്‍ അവശതയിലായിരുന്നു.

Back to top button
error: Content is protected !!