കോലഞ്ചേരി മെഡിക്കൽ കോളേജിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഉച്ചവരെ 40 പേർ കോവിഡ് – 19 രോഗപ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. രാവിലെ 11.30ന് ആരംഭിച്ച വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തിൽ 100 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. അജിത് വേണുഗോപാലൻ, മെഡിക്കൽ കോളേജ് ഡീൻ ഡോ. ഡോ. ദിവാകർ എന്നിവർ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വി.പി സജീന്ദ്രൻ എം.എൽ.എ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പി.ടി വർഗീസ് എന്നിവർ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു.

Back to top button
error: Content is protected !!