മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ കല്ലൂർക്കാട് സ്വദേശിയെ ആദരിച്ചു.

 

മൂവാറ്റുപുഴ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ കല്ലൂർക്കാട് സ്വദേശിയായ വിദ്യാർത്ഥിയെ
കല്ലൂർക്കാട് മേഖല മോട്ടോർ തൊഴിലാളി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കല്ലൂർക്കാട് ടൗണിൽ 25 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവർ പി.കെ. സജിയുടെ മകൻ അജിൻ സജിയെയാണ് ആദരിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായ അജിന് സംഘം ഏർപ്പെടുത്തിയ പ്രശസ്തി ഫലകം സംഘം പ്രസിഡന്റ് ജോസ് ജേക്കബ് സമ്മാനിച്ചു. ക്യാഷ് അവാർഡ് സഹകരണ വകുപ്പ് കല്ലൂർക്കാട് യൂണിറ്റ് ഇൻസ്പെക്ടർ കെ.ബി. ദിനേശൻ നൽകി.
സംഘം വൈസ് പ്രസിഡന്റ് കെ.കെ. ജയേഷ്, സെക്രട്ടറി ഷൈജു ആലേക്കുടി, ഭരണസമതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!