കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ – കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം.എൽ.എ.

കോതമംഗലം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാക്സിനേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്നും, കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ വാക്സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ആന്റണി ജോൺ എം.എൽ.എ. അറിയിച്ചു.
കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി കോതമംഗലം
എന്നീ കേന്ദ്രങ്ങളാണ് വാക്സിനേഷനായി തയാറാക്കിയിട്ടുള്ളത്. സർക്കാർ,സ്വാകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന.
കോതമംഗലം മുൻസിപ്പാലിറ്റി 340,
വാരപ്പെട്ടി പഞ്ചായത്ത് – 48,
കുട്ടമ്പുഴ പഞ്ചായത്ത് – 75,
കോട്ടപ്പടി പഞ്ചായത്ത് – 71,
പിണ്ടിമന പഞ്ചായത്ത് – 41,
കീരംപാറ പഞ്ചായത്ത് – 29,
നെല്ലിക്കുഴി പഞ്ചായത്ത് – 57,
പല്ലാരിമംഗലം പഞ്ചായത്ത് – 40,
കവളങ്ങാട് പഞ്ചായത്ത് – 114,
പോത്താനിക്കാട് പഞ്ചായത്ത് – 31,
പൈങ്ങോട്ടൂർ പഞ്ചായത്ത് – 71 എന്നിങ്ങനെ 917 പേരാണ് ആദ്യ ഘട്ട വാക്സിനേഷനായി താലൂക്കിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു ദിവസം നൂറ് പേർക്ക് വീതമാണ് വാക്സിനേഷൻ നല്കുന്നതെന്നും ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ പ്രസ്തുത കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.

Back to top button
error: Content is protected !!