കെ.എസ്.കെ.ടി.യു. പായിപ്ര വില്ലേജ് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
മൂവാറ്റുപുഴ: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ.എസ്.കെ.ടി.യു.
പായിപ്ര വില്ലേജ് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു. വില്ലേജ് പ്രസിഡന്റ് ഇ.എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു. വില്ലേജ് സെക്രട്ടറി ടി.എ. കുമാരൻ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം. ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, സി.പി.ഐ.എം. ലോക്കൽ കമ്മിറ്റി അംഗം വി.എച്ച്. ഷെഫീഖ്, കെ. എൻ. നാസർ, കുമാർ കെ. മുടവൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്ഖാൻ എന്നിവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. പി.ഡി. അനിൽക്കുമാർ
ധർണ്ണക്ക് നന്ദി പറഞ്ഞു.