ഐ.എൻ.ടി.യു.സി. യുടെ ആഭിമുഖ്യത്തിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു.

K

മൂവാറ്റുപുഴ: ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ വച്ച് ഇന്ദിരാ ഗാന്ധി അനുസ്മരണവും രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണവും നടത്തി. രോഗികൾക്കുള്ള ഭക്ഷണപ്പൊതി മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർക്ക് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ കൈമാറി. ജില്ലാ ചെയർമാൻ രഞ്ജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം
നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം മിൽമ ചെയർമാൻ ജോൺ തെരുവത്തും, ആശംസകൾ ബ്ലോക്ക് പ്രസിഡണ്ട് പി.എസ് സലിം ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് പി.എം. ഏലിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഫീഖ് മൂവാറ്റുപുഴ, യുവജനവിഭാഗം ജില്ലാ ജനറൽ സെക്രട്ടറി ആൽവിൻ രാജു, സവാദ് മടക്കത്താനം, റിയാദ് വി. എം., ഷഫൻ വി.എസ്., ജിനു മണക്കൽ, രതീഷ് ചങ്ങാതിമറ്റം, ആൽവിൻ എൽദോസ്, ഷാഫി, അമൽ, രാജേഷ്, അതുൽ രാജ്, കെ.ആർ. നിഖിൽ, കുമാർജി,
സന്തോഷ്, അഖിൽ, അമൽ, ജയൻ, നന്ദു, ഗോപാലൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Back to top button
error: Content is protected !!