എന്റെ നാട്’ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മികച്ച അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട രൂപ നായരെ ആദരിച്ചു

 

കോതമംഗലം : എന്റെ നാട് ജനകീയകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മികച്ച അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട രൂപ നായരെ ആദരിച്ചു. സംസ്ഥാന സർക്കാരിൻറെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ രൂപ നായർ മാതിരപ്പള്ളി വി. എച്ച്. എസ്. സി. സ്കൂളിലെ പ്രധാന അദ്ധ്യാപികയാണ്. എൻറെ നാട് ജനകീയകൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം പൊന്നാട അണിയിച്ച് മൊമെന്റോ സമ്മാനിച്ചു. ഉന്നത അധികാര സമിതി അംഗം ജോർജ് , മഹിമ , ദിനേശ് , ബിജു കെ .കെ , ഷെറീന , ബിജുമോൻ തോമസ് എന്നിവർ പങ്കെടുത്തു. മാതിരപ്പിള്ളി സ്കൂളിന്റെ പഠന നിലവാരം ഉയർത്തുന്നതിനും ഭൗതീക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും രൂപ ടീച്ചർ വലിയ പങ്കുവഹിച്ചു എന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!