മൂവാറ്റുപുഴയില്‍ 19-റോഡുകളുടെ നവീകരണത്തിന് 2.96 കോടി രൂപ അനുവദിച്ചു.

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 19 റോഡുകളുടെ നവീകരണത്തിന് 2.96 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 2018, 2019 വര്‍ഷങ്ങളിലുണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്. റോഡുകളുടെ ദുരവസ്ഥ ചൂണ്ടികാണിച്ച്‌ എല്‍ദോ എബ്രഹാം എം.എല്‍.എ കഴിഞ്ഞമാസം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. കണ്ണങ്ങാടി ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ റോഡ്-35 ലക്ഷം, കമ്പനിപ്പടി നെടുമലത്താഴം റോഡ്-25 ലക്ഷം, കമ്പനിപ്പടി -തെക്കുംമല റോഡ് – 15 ലക്ഷം, കടുവേലിപ്പാടം ഫാം റോഡ്-25 ലക്ഷം, ചന്തപ്പാറ- കക്കാട്ടില്‍ത്താഴം റോഡ്- 11 ലക്ഷം, കോക്കപ്പിളളി – ഉന്നക്കുപ്പ റോഡ്- 10 ലക്ഷം, പൈങ്ങോട്ടൂര്‍ തൊണ്ണൂറാം കോളനി റോഡ്- 10 ലക്ഷം, പി.എച്ച്.സി. സബ്ബ് സെന്റര്‍ കല്ലുപാലം റോഡ്- 10 ലക്ഷം, പി.എച്ച്.സി സബ്ബ് സെന്റര്‍ എന്‍.എസ്.എസ് റോഡ് – 10 ലക്ഷം, ഇല്ലിക്കുന്ന്- മുങ്ങാംകുന്ന് റോഡ്- 12 ലക്ഷം രൂപ, കരിക്കിലാം തോട് ഇല്ലിക്ക നിരപ്പ് റോഡ്- 15 ലക്ഷം, പുത്തരിക്കത്തടം -മൂങ്ങാംകുന്ന് റോഡ്- 15 ലക്ഷം, അമ്പലംകുന്ന്-തെക്കേ കൂന്ന് റോഡ്- 12 ലക്ഷം, തലച്ചിറ- ഉദയപാറ വേങ്ങത്താനം റോഡ് -20 ലക്ഷം, പാണ്ടിയാര്‍ പ്പിള്ളി മുഹമ്മദ് മെമ്മോറിയല്‍ റോഡ് – 10 ലക്ഷം, മനയ്ക്കപ്പീടിക ആര്യാമറ്റം റോഡ് പോത്താനിക്കാട് – 15 ലക്ഷം, കോന്നന്‍പാറ ഹരിജന്‍ കോളനി പാറായിപ്പാടം റോഡ്- 10 ലക്ഷം, പോത്താനിക്കാട് – കുളപ്പുറം റോഡ് 25 ലക്ഷം, ശക്തി പുരം – കനാല്‍ ബണ്ട് റോഡ്- 11 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തിയും ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെയെല്ലാം തന്നെ നവീകരണം പൂര്‍ത്തിയാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

Back to top button
error: Content is protected !!