മാറാടി പഞ്ചായത്തിലെ നാലാം വാർഡ് കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി

 

മൂവാറ്റുപുഴ:മാറാടി പഞ്ചായത്തിലെ നാലാം വാർഡ് കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയാതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.വാർഡിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു നാലാം വാർഡിനെ കണ്ടയ്‌ന്മെന്റ് സോണാക്കിയത്.കോവിഡ് പോസിറ്റീവായ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഏർപ്പെട്ട കുടുംബാഗംങ്ങൾക്ക് പരിശോധന ഫലം നെഗറ്റിവായതോടെയാണ് കണ്ടയ്‌ന്മെന്റ് സോണിൽ നിന്നും ഒഴിവാക്കാൻ തീരുമാനം ആയത്.ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.ഇതോടെ വാർഡിലെ കണ്ടയ്‌ന്മെന്റ് നിയന്ത്രണങ്ങൾ ഇല്ലാതായി.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!