മുൻകരുതൽ:മൂവാറ്റുപുഴ സെന്റ് ജോർജ് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു.

 

മൂവാറ്റുപുഴ:ആശുപത്രിയിലെത്തിയ വൃദ്ധക്ക് കോവിഡ് രോഗ സംശയത്തെ തുടർന്ന് മുൻകരുതലായി മൂവാറ്റുപുഴ സെന്റ്:ജോർജ് ഹോസ്പിറ്റൽ താൽക്കാലികമായി അടച്ചു.ഇന്ന് രാവിലെ കടുത്ത പനിയും ,ശ്വാസതടസവുമായി ആശുപത്രിയിൽ എത്തിയ വൃദ്ധക്ക് കോവിഡ് സംശയം ഉള്ളതായി കണ്ടാണ് താൽക്കാലികമായി ആശുപത്രി അടച്ചതെന്നും ,അടുത്ത തിങ്കളാഴ്ച മുതൽ സേവനം പുനരാരംഭിക്കുമെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ:പോൾ പി കല്ലുങ്കൽ അറിയിച്ചു. മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂരാവിലെ ആശുപത്രിയിൽ എത്തിയ വൃദ്ധയെ ഉടൻ തന്നെ കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.അവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ(റാപ്പിഡ് ടെസ്റ്റിൽ) കോവിഡ് സ്ഥിരീകരിച്ചു.എന്നാൽ സ്രവ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ കോവിഡ് പൂർണ്ണമായും സ്ഥിരീകരിക്കാനാകു.മുൻകരുതലായി ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ അഞ്ചു ജീവനക്കാർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നു.ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും അടുത്ത തിങ്കളാഴ്ച വരെ നിർത്തിവെച്ചു.

Back to top button
error: Content is protected !!