ഇന്റർനെറ്റും ,സ്മാർട്ഫോണുമില്ല ,വൈദ്യുതി എങ്കിലും കിട്ടിയിരുന്നെങ്കിൽ …

കോലഞ്ചേരി:നെറ്റ് പോട്ടെ….. വൈദ്യുതി കിട്ടിയാൽ മതിയെന്നാണ് ബിജിതയ്ക്കും ബില്ലുവിനും പറയാനുള്ളത്.പൂതൃക്ക പഞ്ചായത്ത് പതിമൂന്നാം വാർഡ് മീമ്പാറയിൽ പെട്ട പരിയാരം ലക്ഷംവീട് കോളനിയിൽ ഷീറ്റ് വലിച്ചുകെട്ടിയ കുടിലിലാണ് അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. വർഷങ്ങളായി വൈദ്യുതി ഇല്ല. തിരുവാണിയൂർ സെൻ്റ് ഫിലോമിനാസ് സ്കൂളിൽ ഒമ്പതാം ക്ലാസിലെ പരീക്ഷയെഴുതിയ ബിജിതയ്ക്കും കുറിഞ്ഞി ഗവ:യു .പി .സ്കൂളിൽ ആറാം ക്ലാസിലേക്ക് ജയിച്ച അല്ലുവിനും ടി വി യും ,നെറ്റും ആൻഡ്രോയിഡ് ഫോണും സ്വപ്നങ്ങൾക്കപ്പുറമാണ്.കൂലിപ്പണിക്കാരനായ ബെന്നിക്കും ഭാര്യ ബിനുവിനും ഇവരെക്കൂടാതെ 4 വയസ്സും, ദിവസങ്ങൾ മാത്രം പ്രായമുള്ള രണ്ട് മക്കൾ കൂടി ഉണ്ട്. പട്ടിക വർഗ്ഗ വിഭാഗത്തിൽ പ്പെട്ടവരാണ് ഈ കുടുംബം.പൂതൃക്ക പഞ്ചായത്തിൽ പട്ടികവർഗ്ഗത്തിൽപ്പെട്ട ഏകദേശം 48 കുടുംബങ്ങളുണ്ട്. ബെന്നിിയും കുടുംബവും താമസിക്കുന്ന പരിയാരം ലക്ഷംവീട് കോളനിയിൽ  പതിനൊന്നോളം കുടുംബവും. ഇവർക്ക് വിവിധ ആവശ്യങ്ങൾ നടപ്പാക്കാനായി എസ്.ടി.പ്രൊമോട്ടർമാരും ഉണ്ട്. ഉറപ്പുള്ള വീടിന് വേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. കാലവർഷം ശക്തി പ്രാപിക്കുമ്പോൾ കുഞ്ഞ് ജീവനുകളെ ചേർത്ത് പിടിച്ച് ഈ ഒരു മഴക്കാലം തളളി നീക്കാനാകുമോ എന്ന വേവലാധിയിലാണ് ബെന്നിയും കുടുംബവും.

 

(ഫോട്ടോ: വീടിന് മുമ്പിൽ നിൽക്കുന്നത് ആറാം ക്ലാസിലേക്ക് ജയിച്ച അല്ലു

Back to top button
error: Content is protected !!