വൃദ്ധമന്ദിരത്തിലെ അമ്മമാർക്ക് സൗജന്യ നേത്ര പരിശോധന നടത്തി അഹല്യ കണ്ണാശുപത്രി .

മൂവാറ്റുപുഴ:സ്നേഹം ചാരിറ്റബിൾ&എഡ്യൂക്കേഷൻ ട്രസ്റ്റും,അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 9 മുതൽ 1 വരെ സ്നേഹവീട് മുവാറ്റുപുഴ നഗരസഭ വൃദ്ധ സദനത്തിൽ വച്ചു നടത്തുകയുണ്ടായി. മുവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ പി. കെ ബാബു രാജ് ഉത്ഘാടനവും,ശ്രീ കെ. ബി ബിനീഷ്കുമാർ ( സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് & 19-ആം വാർഡ് കൗണ്സിലർ ) മുഖ്യ പ്രഭാഷണവും നടത്തി.ശ്രീ പി വിജയകുമാർ (സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ) അധ്യക്ഷത വഹിച്ച യോഗത്തിൽ,ശ്രീ ഷിബു രാജേന്ദ്രൻ( അഡ്മിനിസ്ട്രേറ്റർ അഹലിയ),ശ്രീ അഭിജിത് ബാബു (സോണൽ ഹെഡ് അഹലിയ), ശ്രീ കെ എസ് ജയകൃഷ്ണൻ നായർ , ജിനു മേടയിക്കൽ എന്നിവർ ആശംസയും, റോബിസൻ.കെ(പി.ആർ. ഒ അഹലിയ)പദ്ധതി വിശദീകരണവും നടത്തുകയുണ്ടായി. 42 പേര് പങ്കെടുത്ത ക്യാമ്പിൽ നിന്നും10 പേരെ തിമിര ശസ്ത്രക്രിയക്കും,നിരവധി പേരെ മറ്റ് രോഗങ്ങളാൽ ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യുകയുംചെയ്തു. ആവശ്യക്കാർക്ക് മിതമായ നിരക്കിൽ കണ്ണടയും നൽകി.

Leave a Reply

Back to top button
error: Content is protected !!