മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റ് ഇനി നാഷ്ണല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് പദ്ധതിക്കായി 30 ലക്ഷം രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റില്‍ നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഒരുങ്ങുന്നു. രാജ്യത്ത് എവിടെയുള്ള വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി കാര്‍ഷീക വിളകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും  മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വ്യാപാരത്തിനുള്ള സൗകര്യം ഒരുക്കുന്നതിനായി ഇലക്ട്രോണിക്‌സ് നാഷ്ണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ്(ഇനാം) പദ്ധതിയ്ക്ക് തുടക്കമാകുന്നു.  ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി കമ്പ്യൂട്ടര്‍ ലാബ്, ട്രേഡിംഗ് ലാബ്, നെറ്റ് വര്‍ക്ക്, സോഫ്റ്റ് വെയര്‍, സൗണ്ട് സിസ്റ്റം, സ്‌ക്രീന്‍, ടോക്കണ്‍ സംവിധാനമടക്കം മാര്‍ക്കറ്റില്‍ ഒരുക്കും. ഇതിനായി സര്‍ക്കാര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന കാര്‍ഷീക വിപണിയാണ് മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഏല്ലാ ചൊവ്വാഴ്ചകളിലും പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റില്‍ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷീക വിളകള്‍ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുകയാണ് പതിവ്. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെയും കാര്‍ഷീക വിളകള്‍ വില്‍പ്പനയ്ക്കായി മാര്‍ക്കറ്റിനെ ആശ്രയിക്കുന്നു.

ഇതിന് പുറമെ കര്‍ഷകരില്‍ നിന്നും സംഭരിച്ച കര്‍ഷീക വിളകള്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയ ശേഷം ബലന്‍സ് വരുന്നത് ഹോര്‍ട്ടി കോര്‍പ്പിന് നല്‍കുകയാണ് പതിവ്. അധിക ദിവസവും കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന കാര്‍ഷീക വിളകള്‍ മാര്‍ക്കറ്റില്‍ തന്നെ വ്യാപാരികള്‍ക്ക് വില്‍ക്കുകയാണ് പതിവ്. കൃഷി വകുപ്പും ഓണ്‍ലൈന്‍ മാര്‍ക്കറ്റിലേയ്ക്ക് ചുവട് വയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ മാര്‍ക്കറ്റുകളില്‍ കേന്ദ്രാ-സംസ്ഥാന കൃഷി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. നാഷ്ണല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം രാജ്യത്ത് വ്യാപിപ്പിക്കുന്നതോടൊപ്പം, കാര്‍ഷീക മേഖലയിലയ്ക്ക് പുതിയൊരു വിപണിയ്ക്ക് തുടക്കം കുറിക്കലുമാണ് ഇനാം പദ്ധതി നടപ്പാക്കുന്നത് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം.  പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് എവിടെ നിന്നും മാര്‍ക്കറ്റില്‍ നിന്നും കാര്‍ഷീക വിളകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും കഴിയും. ഇനാം പദ്ധതി ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കാര്‍ഷീക വിപണിയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.    

ചിത്രം- മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റ് കെട്ടിടം….

Leave a Reply

Back to top button
error: Content is protected !!