കുഴലപ്പം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനുപിന്നാലെ മൂവാറ്റുപുഴയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഡിഎൈഫ്‌ഐ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ നഗരത്തില്‍ കുഴലപ്പവിതരണവും പ്രകടനവും നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ, പ്രസിഡന്റ് റിയാസ് ഖാന്‍, ജോയിന്റ് സെക്രട്ടറി അനീഷ്‌കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: Content is protected !!