കലാനിലയം രാമമംഗലം രതീഷിന് സുവര്‍ണ്ണ മുദ്ര സമര്‍പ്പിച്ചു

രാമമംഗലം: കഴിഞ്ഞ 25 വര്‍ഷത്തെ കലാസപര്യക്ക് ശിഷ്യരും നാട്ടുകാരും കലാആസ്വാദകരും ചേര്‍ന്ന് കലാനിലയം രാമമംഗലം രതീഷിന് സുവര്‍ണ്ണ മുദ്ര സമര്‍പ്പിച്ചു. രാമമംഗലം ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടിമാരാരാണ് സുവര്‍ണ്ണ മുദ്ര സമര്‍പ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വികലാധരന്‍ പരിചായകം നടത്തി. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ കീര്‍ത്തി പത്രം സമര്‍പ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ഏലിയാസ്, തൃക്കാമ്പുറം ജയദേവന്‍, ജയചന്ദ്രന്‍ ഷഡ്കാലം, രവീന്ദ്രന്‍ പി.എസ് ചിന്ത, പാലക്കാട് ശശി, മധു കണിശ്ശാമറ്റം, സിന്ധു പീറ്റര്‍ ഹെഡ്മിസ്ട്രസ് രാമമംഗലം ഹെസ്‌കൂള്‍,ശ്രീക്കുട്ടന്‍ വി.കെ, പ്രസാദ് രാമമംഗലം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദുരോധനവധം കഥകളി നടന്നു. രാവിലെ ഗുരുവന്ദനതോടെ സമാദരണ സുവര്‍ണ്ണ മുദ്ര സമര്‍പ്പണ പരിപാടികള്‍ക്ക് തുടക്കമായി.തുടര്‍ന്ന് കേളി, സോപാന സംഗീതം,പുറപ്പാട് മേളപദം, പരിഷ വാദ്യം,സംഗീത സമന്വയം എന്നിവയും ആസ്വാദകര്‍ക്ക് വിരുന്നായി.

Back to top button
error: Content is protected !!