മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

മാറാടി: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായി മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി. സംസ്ഥാന കണ്‍സ്യൂമാര്‍ ഫെഡിന്റെ സഹായത്തോടെ ആരംഭിച്ച മാര്‍ക്കറ്റ് മാറാടി അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്റ് സാബു ജോണ്‍ ഉദ്ഘാടനം ചെയ്തു.മാറാടി ഏയ്ഞ്ചല്‍ ഓയിസ് ജംഗ്ഷനില്‍ ബാങ്കിന്റെ ഹെഡ് ഓഫീസിനോടാനുബന്ധിച്ചാണ് സ്‌കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, കുട, ബുക്ക്, ലഞ്ച് ബോക്‌സ്, പേന, പെന്‍സില്‍,പൗച്ച് ഉള്‍പ്പെടെ എല്ലാ സാധനങ്ങള്‍ വലിയ വിലക്കുറവിലാണ് മാര്‍ക്കറ്റില്‍ വിതരണം ചെയ്യുന്നത്. സൊസൈറ്റി പ്രസിഡന്റ് ഡോ ചിന്നമ്മ വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ ഷാന്റി അബ്രഹാം, അനി വര്‍ഗീസ്, സിനിജ സനല്‍, രഞ്ജിനി ബിനു, സെക്രട്ടറി രമ്യ വിജു, സീമ ഗനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!