യുവമോർച്ച ജില്ല പ്രസിഡന്റിനെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധം.

 

മൂവാറ്റുപുഴ: എറണാകുളം യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു സുരേഷിനെതിരെ നടന്ന ഡി.വൈ.എഫ്.ഐ. – സി.പി.എം. അക്രമത്തിനെതിരെ മൂവാറ്റുപുഴ യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് ബ്ലായിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ എറണാകുളം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു അത്തിക്കുഴി സംസാരിച്ചു. മണ്ഡലം സമിതി അംഗം ശിവപ്രസാദ് പഞ്ചായത്ത്‌ ഭാരവാഹികളായ അഖിൽ പള്ളത്ത്, വിനു വി.എം. എന്നിവരും മറ്റു പ്രവർത്തകരും പങ്കെടുത്തു.

Back to top button
error: Content is protected !!