യൂത്ത് വിത്ത് ജോയ്‌സ് എല്‍ഡിവൈഎഫ് ഡിജെ റോഡ് ഷോ നാളെ

മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചൊവ്വാഴ്ച എല്‍ഡിവൈ എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് വിത്ത് ജോയ്‌സ് ഡിജെ റോഡ് ഷോ നടക്കും. വൈകിട്ട് 6ന് മൂവാറ്റുപുഴ 130 ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി വണ്‍വേ ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മഹിള സംഘം സംസ്ഥാന സെക്രട്ടറി മുന്‍ എംഎല്‍എ ഇ.എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്യും.

Back to top button
error: Content is protected !!