വൈഡബ്ല്യുസിഎ സമ്മർ സെയിൽ ശനിയാഴ്ച

മൂവാറ്റുപുഴ: വൈഡബ്ല്യുസിഎ മൂവാറ്റുപുഴയുടെ ചാരിറ്റി പ്രവർ ത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവുംവിൽപ്പനയും ‘വൈഡബ്ല്യുസിഎ സമ്മർ സെയിൽ ‘ ശനിയാഴ്ച. ഹോംമെയ്‌ഡ് ഭക്ഷ്യവസ്‌തുക്കൾ, ഫാഷൻ തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഗൃഹാലങ്കാര വസ്‌തുക്കൾ, ബഡ് ഷീറ്റുകൾ, കട്ട‌വർക്ക് ഐറ്റംസ് എന്നിവയാണ് പ്രദർശനത്തിനായും, വിൽപനക്കായും ഒരുക്കിയിരിക്കുന്നത്. വൈഡബ്ല്യുസിഎ ഹാളിൽ ഒരുക്കിയിരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനവും വിൽപ്പനയും ഒരുക്കിയിരിക്കുന്നത്.

Back to top button
error: Content is protected !!