കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോതമംഗലം മേഖല കമ്മിറ്റി: സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കോതമംഗലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോതമംഗലം മേഖല കമ്മിറ്റിയുടെ 24-ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അനുമോദിക്കലും, മാധ്യമ സെമിനാറും സംഘടിപ്പിച്ചു. കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കെജെയു സംസ്ഥാന സെക്രട്ടറി ജോഷി അറക്കല്‍ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് പി.എ സോമന്‍ അധ്യക്ഷത വഹിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!