വനമിത്ര പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: വനം വകുപ്പിന്റെ 2024-ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്‌കാരം. അപേക്ഷകര്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 31നകം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ മണിമല റോഡ്, ഇടപ്പളളി.പി.ഒ. എറണാകുളം-682024 മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484-2344761.

 

 

Back to top button
error: Content is protected !!