മൂവാറ്റുപുഴ – പുനലൂര്‍ റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി

 

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ – പുനലൂര്‍ റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ എംഎല്‍എയുടെ കാലഘട്ടത്തില്‍ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടര കോടി മുടക്കി ബിഎംബിസി നിലവാരത്തില്‍ റീ ടാറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ച റോഡുകളാണ് ഇപ്പോള്‍ അപകടകരമായ രീതിയില്‍ ടാറിംഗ് ഉരുകി വശങ്ങളിലേക്ക് നീങ്ങി തകര്‍ന്നിരിക്കുന്നത്. നിര്‍മ്മാണം നടന്നപ്പോള്‍തന്നെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിക്കും മുമ്പുതന്നെ മടക്കത്താനം – പന്നിപിള്ളി ഭാഗത്ത് റോഡ് പൊളിഞ്ഞിരുന്നു. പണിപൂര്‍ത്തീകരിച്ച അന്നുമുതല്‍ റോഡിന്‍റെ പലഭാഗങ്ങളിലും വ്യാപകമായി ടാറിംഗ് പൊളിഞ്ഞു പോകുന്ന സാഹചര്യമുണ്ടായിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും കൈ കൊണ്ടില്ല. ടാറിംഗിനായി ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയും പരിചയസമ്പത്തില്ലാത്ത കരാറുകാരന് പണി നല്‍കിയതുമാണ് റോഡ് പൊളിയാന്‍ ഇടയാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍ അറിയിച്ചു.

ഫോട്ടോ …………… മൂവാറ്റുപുഴ – പുനലൂര്‍ റോഡ് തകര്‍ന്ന നിലയില്‍.

Back to top button
error: Content is protected !!