നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

പെരുനാൾ ദിനത്തിലും കർമ്മനിരതരായി യൂത്ത് കോൺഗ്രസ്….

 

മുവാറ്റുപുഴ- ചെറിയ പെരുന്നാൾ ദിനത്തിലും കർമ്മനിരതരായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.കോവിഡ് ബാധിതനായി മരണപ്പെട്ട ആയവന സ്വദേശിയുടെ സംസ്കാരത്തിന് അഞ്ചൽപെട്ടി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു.
ശേഷം മൂവാറ്റുപുഴ സബ് ജയിൽ പൂർണമായും അണുനശീകരണം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ, യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി റിയാസ് താമരപിള്ളിൽ,ജിന്റോ ടോമി,ജെയിംസ് ജോഷി,റംഷാദ് റഫീഖ്, ശിഹാബ് പാറമലയിൽ, ആന്റണി വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!
Close