അയല്‍പക്കംകോലഞ്ചേരി

പൂതൃക്കയിൽ യൂത്ത് കെയർ പ്രവർത്തനം സജീവം..

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി:കോവിഡ് മഹാമാരിയിൽ പൂതൃക മണ്ഡലത്തിലെ കോവിഡ് രോഗത്താൽ ഭാരപ്പെടുന്ന രോഗികൾക്കായി യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ *യൂത്ത് കെയർ* നടത്തുന്ന വാഹന സർവീസ് ഒന്നാം ദിവസം വിജയകരമായി പൂർത്തിയാക്കി.
യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ മൂവ്മെന്റിനുള്ള വാഹനം സൗജന്യമായി തമ്പി പാറേക്കാട്ടിൽ വിട്ടു നല്കി.
വാഹനം ഓടിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനോജ്‌ പാറപ്പുറത്തുകുടിയും സന്നദ്ധനായി. ഇന്നലെ
3ആം വാർഡിൽ നിന്നും ഒരു കോവിഡ് എമർജൻസി വടവുക്കോട് ഗവ ഹോസ്പിറ്റലിലേക്കും
1ആം വാർഡിൽ നിന്നും കോവിഡ് ടെസ്റ്റിനായി കോലഞ്ചേരി എം.ഒ എസ്.സി മെഡിക്കൽ കോളേജിലേക്കും
കോവിഡ് ടെസ്റ്റിനായി പൂതൃക PHC യിലേക്കും
14ആം വാർഡിൽ നിന്നും
1കുടുംബത്തെയും
7ആം വാർഡിൽ നിന്നും 2കുടുംബത്തെയും
8ആം വാർഡിൽ നിന്നും 1കുടുംബത്തെയും
3ആം വാർഡിൽ നിന്നും ഒരു കുടുംബത്തെയും എത്തികുകയും തിരിച്ചു വീട്ടിൽ എത്തിക്കുകയും ചെയ്തുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ആവിശ്യ സർവീസുകൾക്കായി
*9747046435*
*8289971772*
*9539065618*
*9496622114*
*9645100080* എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് മണ്ഡലം പ്രസിഡൻറ് എസ്.ശ്രീനാഥ് അറിയിച്ചു.

Back to top button
error: Content is protected !!
Close