യുവാവ് കുഴഞ്ഞു വീണ് മരിച്ചു

വാഴക്കുളം: പൈനാപ്പിള്‍ വ്യാപാരശാലയില്‍ തൊഴിലാളിയായിരുന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു. മഞ്ഞള്ളൂര്‍ ചിറ്റാനിപ്പാറ പ്രജേഷ്‌കുമാര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഹൃദയസംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. യുവാവ് ചൊവ്വാഴ്ച വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടിലേക്ക് വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി.
വീട്ടില്‍ നിന്നും കസേരയില്‍ ഇരുത്തിയാണ് റോഡിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംസ്‌കാരം ബുധനാഴഅച 11ന് മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍. ഭാര്യ: അമ്പിളി കല്ലൂര്‍ക്കാട് ചെമ്പന്‍മല പാറയ്ക്കല്‍ കുടുംബാഗം. മക്കള്‍: വിദ്യാര്‍ഥികളായനന്ദന,ശ്രീഹരി.

Back to top button
error: Content is protected !!