വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മഞ്ചനാട് പോക്കാട്ടു മാരിയില്‍ തോമസ്‌കുട്ടി (23)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 7ഓടെ മരിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന തോമസ്‌കുട്ടി സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടി ഇടിച്ചായുരുന്നു അപകടം. അപകടത്തില്‍ ഇരുകാലിനലും കൈയ്ക്കും ഓടിവ് സംഭവിക്കുകയും തുടയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്‌കാരം ബുധനാഴ്ച 2ന് കുന്നുക്കുരുടി സെന്റ് ജോര്‍ജ് യാക്കോബൈറ്റ് പളളിയില്‍. പിതാവ്: പരേതനായ ഏലിയാസ്,മാതാവ്:മേരി