വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂര്‍: വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമയി യുവാക്കള്‍ പിടിയില്‍. കിഴക്കമ്പലം വിലങ്ങില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന അടിമാലി തണ്ടേല്‍ ഷമീര്‍ (28), അടിമാലി മന്നംകണ്ടം തുമ്പലാത്ത് അബിന്‍സ് (29) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറില്‍ പട്ടിമറ്റം കോട്ടമല ഭാഗത്ത് കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിക്കുമ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്. കാറിന്റെ രഹസ്യ അറയില്‍ ചെറിയ പൊതിയാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അതിഥി തൊഴിലാളികള്‍ക്കും, യുവാക്കള്‍ക്കും ആണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുക. കാറും, പൊതിയാനുപയോഗിക്കുന്ന പേപ്പറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ഷമീറിന്റെ മീന്‍ വില്‍പനയുടെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പി ജുവനപ്പടി മഹേഷ്, ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എസ്.ഐ. എ.എല്‍.അഭിലാഷ്, എ.എസ്.ഐ വേണുഗോപാല്‍ എസ്.സി.പി.ഒമാരായ പി.എ.അഫ്‌സല്‍, അലിക്കുഞ്ഞ് ,അജില്‍ കുമാര്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Back to top button
error: Content is protected !!