നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ടെമ്പോക്ക് പിന്നിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

വാഴക്കുളം:ടെമ്പോ കാരിയറിന്റെ പിന്നിലേക്ക് ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കല്ലൂര്‍ക്കാട് മണിയന്ത്രം സ്രാമ്പിക്കല്‍ റെജിയുടെ മകന്‍ വിമല്‍(25) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി രാജേഷ് (24), മഞ്ഞള്ളൂര്‍ സ്വദേശി പ്രജീഷ്(24) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിച്ച് 8 ഓടെ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് യുവാക്കളും സഞ്ചരിച്ചിരുന്ന തൊടുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് മുന്നില്‍ പോവുകയായിരുന്ന കാരിയര്‍ വാഹനത്തിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ച് വീണ മൂന്ന്‌പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിമലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിമലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌നല്‍കും.വിമലിന്റെ മാതാവ് ഓമന. സഹോദരന്‍ വിഷ്ണു. പരിക്കേറ്റ റെജിയും, രാജേഷയും ചികിത്സയില്‍ തുടരുകയാണ്.

 

Back to top button
error: Content is protected !!