കാ​ട്ടു​കൊ​മ്പ​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ത​ക​ർ​ത്ത കിണറിന് ഒ​ന്ന​ര ല​ക്ഷം

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മ്മിക്കുന്നതിനുമാണ് തുക അനുവദിച്ചത്. 30 നകം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. പ്രദേശത്തെ 15 വീട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറ്റിലാണ് കൊമ്പന്‍ വീണത്. കിണര്‍ പുന:സ്ഥാപിക്കണമെന്ന് ഉടമയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പാണ് അധികൃതര്‍ പാലിച്ചത്.

Back to top button
error: Content is protected !!