പിണ്ടിമനയിലെ കൂണ്‍ ഫെസ്റ്റും ലോക മണ്ണ് ദിനാചരണവും ശ്രദ്ധേയമായി

 

പിണ്ടിമന: ഡിസംബര്‍ അഞ്ച് ലോക മണ്ണ്ദിനാചരണത്തിന്റെ ഭാഗമായി പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണദിനാചരണവും കൂണ്‍ ഫെസ്റ്റും നടത്തി. കൃഷിഭവന്‍ ഹാളില്‍ നടന്ന ദിനാചരണവും കൂണ്‍ ഫെസ്റ്റും പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സിബി പോള്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ ഡയറക്ടര്‍ വി.പി. സിന്ധു, മേരി പീറ്റര്‍, വിത്സണ്‍. കെ.ജോണ്‍, ലത ഷാജി, കെ.കെ. അരുണ്‍, ലാലി ജോയി, കൃഷി അസിസ്റ്റന്റ് രാജേഷ് ഖന്ന, ആദില യൂസഫ്, ഹരിപ്രിയ ബോസ്, രാധാ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണും മനുഷ്യഭാവിയും എന്ന വിഷയത്തില്‍ റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി.എം ജോഷി ക്ലാസ്സ് നയിച്ചു. കൂണിന്റെ ഗുണമേന്‍മകളെക്കുറിച്ചും കര്‍ഷകരെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി കൂണിന്റെ വ്യത്യസ്ഥ ഇനങ്ങളായ കൂണ്‍ തീയ്യല്‍, പായസം, തോരന്‍ , അച്ചാര്‍, കൂണ്‍ ഫ്രൈ തുടങ്ങി ഇനങ്ങള്‍ കര്‍ഷകര്‍ക്ക് മേളയിലുടെ ലഭ്യമാക്കി. ജയചന്ദ്രന്‍ ബാലകൃഷ്ണപിള്ള, എബി ഏലിയാസ്, സദാശിവന്‍ എം.എന്‍ ,ഉണ്ണികൃഷ്ണന്‍ , എഫ്രിം എബി എന്നിവര്‍ കൂണ്‍ പ്രദര്‍ശനത്തിന് നേത്യത്വം നല്‍കി. മണ്ണ് ദിനത്തിനോടനുബന്ധിച്ച് കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് സമയബന്ധിതമായി ഫലം ലഭ്യമാക്കി ജൈവ വള പ്രയോഗത്തിലൂടെ കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാനാണ് പിണ്ടിമന കൃഷിഭവന്റെ ലക്ഷ്യം. കൃഷി ഓഫീസര്‍ സി.എം.ഷൈല സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.കെ. ജിന്‍സ് നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!