മൂവാറ്റുപുഴ

ലോക ഭിന്നശേഷി ദിനാഘോഷവും സഹചാരി, വിജയമൃതം അവാർഡ് വിതരണവും

 

എറണാകുളം :  വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷവും സഹചാരി, വിജയമൃതം അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഡിസംബർ മൂന്നിന് നടക്കും. “ തടസ്സരഹിതവും സുസ്ഥിരവും ഉൾച്ചേർന്നതുമായ കോവിഡാനന്തര ലോകത്തിനായി ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും” എന്നതാണ് ഈ വർഷത്തെ ഭിന്നശേഷി മുദ്രാവാക്യം. രാവിലെ 9 ന് കളക്ടർ ജാഫർ മാലിക് പതാക ഉയർത്തും. ഈ വർഷത്തെ സഹചാരി അവാർഡ് ജേതാക്കളായ എസ്. പി. സി യൂണിറ്റ് – എസ്.ഡി.പി.വൈ. കെ.വി.എം ഹൈസ്കൂൾ എടവനക്കാട്, എൻ. എസ്. എസ് യൂണിറ്റ് – സെന്റ് മേരീസ്‌ ഹയർസെക്കന്ററി സ്കൂൾ, എസ്. പി. സി യൂണിറ്റ് – രാമമംഗലം ഹയർസെക്കന്ററി സ്കൂൾ എന്നിവർക്കുള്ള പുരസ്കാരം ചടങ്ങിൽ കൈമാറും. വിജയമൃതം 2021 വിജയികളായ സച്ചു ജോസഫ്, ശ്രീലക്ഷ്മി ടി. എം, ടിനു അലക്സ്‌, നവ്യ റോസ് തോമസ് എന്നിവർക്കും അവാർഡ് നൽകും .

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!