*ലോക എയ്ഡ്സ് ദിനത്തിൽ ഐക്യദീപം തെളിയിച്ചു സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ*

രാമമംഗലം:എയ്ഡ്സ് എന്ന രോഗത്തിനെതിരെ പോരാടാനും എയ്ഡ്സ് രോഗികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനായി ലോക എയ്ഡ്സ് ദിനത്തിൽ ഐക്യദീപം തെളിച്ചു രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.
ലോകമെമ്പാടും ഡിസംബർ 1 എയ്ഡ്സ് ദിനമായി ആചരിക്കുകയാണ്. മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും HIV രോഗബാധിതരായവർക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. ഏതൊരു രോഗത്തെയും പോലെ തന്നെ പ്രാരംഭഘട്ടത്തിൽ തന്നെ ശരിയായ രോഗ നിർണ്ണയവും ചികിത്സയും എയ്ഡ്സിനും നടത്തേണ്ടതാണ്. എന്നാൽ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും എയ്ഡ്സ് രോഗബാധിതരെ യഥാസമയത്ത് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലികളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്.കോവിഡ് സാഹചര്യത്തിൽ കേഡറ്റുകൾ വീടുകളിൽ ഐക്യദീപം തെളിച്ചു പരിപാടിയിൽ പങ്കാളികളായി.
രാമമംഗലം ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ,സ്മിത കെ വിജയൻ ഡ്രിൽ ഇൻസ്ട്രുക്ടർ അഖിൽ പി എം,എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!