വനിതകള്‍ക്കായി നടത്തിയ ട്രെയിനിംഗ് പ്രോഗ്രാം -ടെക്ശക്തി 1.0 യുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വനിതകള്‍ക്കായി നടത്തിയ ഐടി അധിഷ്ഠിത ട്രെയിനിങ്ങ് പ്രോഗ്രാം -ടെക്ശക്തി 1.0 യുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. കുന്നത്തുനാട് എം.എല്‍.എ അഡ്വ. പി.വി ശ്രീനിജിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജോതിയുടെ ഭാഗമായണ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്. എം.എല്‍.എ അഡ്വ.പി.വി. ശ്രീനിജിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുത്തൂറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.സി നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ പ്രകാശന്‍, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥന്‍,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് ഇടപ്പരത്തി, വടവുകോട് – പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിഷ്ണു വിജയന്‍ ,വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ചിക്കു എബ്രഹാം, പ്രൊഫ.രശ്മി എന്നിവര്‍ പ്രസംഗിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പും മുത്തൂറ്റ് ഗ്രൂപ്പും ചേര്‍ന്ന് വരിക്കോലി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ വച്ച് നടത്തപ്പെട്ട ഈപദ്ധതിയുടെ ഒന്നാം ബാച്ചില്‍ ഏകദേശം 50-ഓളം വനിതകളാണ് കോഴ്‌സ് പൂര്‍ത്തീകരിച്ചത്.സര്‍ട്ടിഫിക്കറ്റ് വിതരണത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി വനിതകള്‍ ചെയ്ത വിവിധ പ്രൊജക്ടുകളുടെ എക്‌സിബിഷനും ഇതോടൊപ്പം നടത്തപ്പെട്ടു.

Back to top button
error: Content is protected !!